തൃത്താല നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് - PWD റോഡുകൾ ‘ഡച്ച്’ മാതൃകയിൽ രൂപമാറ്റം വരുത്തിയ മന്ത്രി എം.ബി രാജേഷിന്റെ നടപടി പിൻവലിച്ച് റോഡുകൾ തിരിച്ച് തരണമെന്ന് അവശ്യപ്പെട്ടു കൊണ്ട് തൃത്താല സെന്ററിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ഉപവാസ സമരം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എം നഹാസ് നേതൃത്വം നൽകിയ സമരം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. സംസഥാന സെക്രട്ടറി അഡ്വ.എം.പി സുബ്രമണ്യൻ, ജില്ല ഭാരവാഹികളായ കെ.പി ലിജിത്ത് ചന്ദ്രൻ, സനോജ് കണ്ടലായിൽ, കെ.ഇജാസ് മാസ്റ്റർ, ഇജാസ് പരുതൂർ, പി.വി മുഹമ്മദലി, റഷീദ് കൊഴിക്കര, കെ.ബാലകൃഷ്ണൻ, കെ.പി ഹരി, ശ്രീജിത്ത്, ഹിഷാം ചാലിശ്ശേരി, വി.എസ് സുമേഷ്, ജീത്തു, മണികണ്ഠൻ, ടി.കെ ഷഫീക്ക്,
വി.പി ഫാത്തിമ, നൗഫൽ നാഗലശ്ശേരി, മുഹമ്മദ് കൊപ്പത്ത്, അജയ് ബാബു, എന്നിവർ നേതൃതം നൽകി. ഉപവാസ സമാപനം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു നാസർ ഉദ്ഘാടനം ചെയ്തു.